ഇ.വി.കൃഷ്ണപിള്ളയുടെ ഓർമയ്ക്കായി ശാസ്താംകോട്ടയിൽ ഗ്രന്ഥശാല
1544764
Wednesday, April 23, 2025 6:26 AM IST
കൊല്ലം: ഇ.വി.കൃഷ്ണപിള്ളയുടെ ഓർമയ്ക്കായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ ഗ്രന്ഥശാല മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രന്ഥശാല ബ്ലോക്ക് സമുച്ചയത്തിൽ സജീകരിച്ചത്.
കുന്നത്തൂർ പഞ്ചായത്തിൽ ജനിച്ച പ്രശസ്ത ഹാസ്യ സാഹിത്യകാരനായ ഇ.വി കൃഷ്ണപിള്ളയുടെ നാമധേയത്തിലാണ് ഗ്രന്ഥശാല ഒരുക്കിയത്.ബ്ലോക്ക് പഞ്ചായത്തിന്റെനേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തക സമാഹരണ യജ്ഞത്തിലൂടെയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ വാങ്ങിയും ഗ്രന്ഥശാലക്കായി സമാഹരിച്ചിട്ടുണ്ട്.
സർക്കാർ സർവീസ് ഗ്രന്ഥങ്ങൾ, മത്സര പരീക്ഷാ സഹായികൾ, റഫറൻസ് ഗ്രന്ഥങ്ങൾ, വിവിധ പത്ര മാസികകൾ ഉൾപ്പടെ 1500ലധികം ശേഖരണങ്ങളുണ്ട്. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പുഷ്പകുമാരി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.സനിൽകുമാർ, എസ്.ഷീജ, വി.രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ഗ്രന്ഥശാല പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.