വിദ്യാര്‍ഥിക്കു ഇടിമിന്നലേറ്റു
1545333
Friday, April 25, 2025 6:09 AM IST
മടത്തറ : വിദ്യാർഥിക്ക് ഇടിമിന്നലേറ്റു. ചോഴിയക്കോട് മിൽപ്പാലം മൂന്നുമുക്ക് അമ്പാടിയിൽ വീട്ടിൽ സുധി (17) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിന് വീടിനോട് ചേർന്ന ചായക്കടയിൽ ഇരുന്നു ചായ കുടിക്കുന്ന സമയത്ത് ആയിരുന്നു സംഭവം.
മഴയ്ക്ക് മുമ്പേ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ സുധിയുടെ ശരീരത്തിന്റെ ഒരു ഭാഗം പൂർണമായും തളർന്നു. വീട്ടുകാരും സമീപത്തുണ്ടായിരുന്ന പഞ്ചായത്ത് അംഗം ഷീലാ സത്യനും ചേര്‍ന്ന് സുധിയെ കടയ്ക്കൽ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുധിയുടെ ആരേഗ്യസ്ഥിതി ഗുരുതരമായതിനാൽ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോയി. ഇടിമിന്നലിൽ ആന്തരികഅവയവങ്ങൾക്കാണ് പരിക്ക് പറ്റിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ആവശ്യമെങ്കില്‍ സുധിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി .