വിദേശമദ്യ വില്പന കേസ് : പ്രതിയെ വെറുതെവിട്ടു
1545331
Friday, April 25, 2025 6:09 AM IST
കൊല്ലം: അനധികൃതമായി വിദേശമദ്യം കൈവശം വച്ച് വ്യാവസായിക അടിസ്ഥാനത്തിൽ വില്പന നടത്തിയെന്ന കേസിലെ പ്രതിയെ കോടതി വെറുതേ വിട്ടു.തെക്കൻ മൈനാഗപ്പള്ളി നടയിൽ കിഴക്കതിൽ വീട്ടിൽ സത്യാനന്ദനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കരുനാഗപ്പള്ളി അസി.സ്റ്റന്റ് സെഷൻസ് ജഡ്ജ് സന്തോഷ് ദാസ് വെറുതെവിട്ടത്.
2016 ജൂലൈ 24ന് തേവലക്കര - കല്ലുകടവ് റോഡിൽ കളിയിലവിള കോളനിയിൽ വച്ച് വിദേശ മദ്യവുമായി പ്രതിയെ പിടികൂടി എന്നായിരുന്നു ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.രാജീവ് ചാർജ് ചെയ്ത കേസ്. പ്രതിക്കുവേണ്ടി അഭിഭാഷകരായ എ.നൗഷാദ്, എം.ഷാനവാസ് കണ്ടനാട്, കെ.സൈഫുദീൻ എന്നിവർ കോടതിയിൽ ഹാജരായി.