കമ്പനിപടിയ്ക്കൽ വിശദീകരണ യോഗം നടത്തി
1544765
Wednesday, April 23, 2025 6:26 AM IST
ചവറ : കെ എം എം എൽ കമ്പനിയിലെ ഡിസിഡബ്ല്യൂ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനും അവകാശങ്ങൾ നേടിയെടുക്കാനും അണിനിരക്കണമെന്നു ആവശ്യപ്പെട്ടു കമ്പനി പടിയ്ക്കൽ വിശദീകരണ യോഗം നടന്നു.
ടൈറ്റാനിയം ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ആഭിമുഖ്യത്തിൽ നടന്ന വിശദീകരണയോഗം ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം എം. വി. പ്രസാദ് അധ്യക്ഷനായി.
ജില്ലാ കമ്മിറ്റി അംഗം ആർ. രവീന്ദ്രൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി. മനോഹരൻ, ഏരിയ പ്രസിഡന്റ് ആർ. സുരേന്ദ്രൻ പിള്ള, ജില്ലാ കമ്മിറ്റി അംഗം വി. സി. രതീഷ് കുമാർ, ഏരിയ കമ്മിറ്റി അംഗം ജെ. അനിൽ, കെ. വി. ദിലീപ്കുമാർ, എൻ. ആർ. ബിജു, എസ്. സന്തോഷ് എന്നിവർ പ്രസംഗിച്ചു.