കുളത്തൂപ്പുഴ സെന്റ് പോൾസ് സിഎസ്ഐ പള്ളി സഭാദിനവും കൺവൻഷനും
1545350
Friday, April 25, 2025 6:23 AM IST
കുളത്തൂപ്പുഴ : കിഴക്കൻ മലയോര മേഖലയിൽ സ്ഥിതിചെയ്യുന്ന സെന്റ് പോൾസ് സി എസ് ഐ ഇടവകയുടെ 44-ാ മത് സഭാദിനവും ആത്മീയ കൺവൻഷനും ഇന്നുമുതൽ തുടങ്ങും. പള്ളി വികാരി റവ. പോൾ ഡേവിഡിന്റെ അധ്യക്ഷതയിൽ കൂടുന്ന കൺവൻഷൻ യോഗത്തിൽ റവ .ഷിബിൻ ശിശു മണി (സെന്റ് പോൾസ് മാർത്തോമാ ചർച്ച് അഞ്ചൽ) തിരുവചന സന്ദേശം നൽകും.
നാളെ വൈകുന്നേരം 6.30ന് റവ .ടിബിൻ ജോസഫ് മാത്യു (സെന്റ് മാർക്ക് സി എസ് ഐ ചർച്ച് ചന്ദനക്കാവ്) വിന്റെ അധ്യക്ഷയിൽ ചേരുന്ന കൺവൻഷനിൽ റവ .സനിൽ രാജ് സൈമൺ തിരുവചന സന്ദേശം നൽകും.
27ന് രാവിലെ 9 .30 മുതൽ സഭാദിന സ്തോത്ര ആരാധനയും വിശുദ്ധ ആരാധനയും സ്ഥിരീകരണ ശുശ്രൂഷയുംനടക്കും. കൊല്ലം കൊട്ടാരക്കര മഹാ ഇടവക ബിഷപ് ഇൻ ചാർജ് വി. എസ്. ഫ്രാൻസിസ് നേതൃത്വം നൽകും.
ഇടവക വികാരി റവ.പോൾ ഡേവിഡ്, ഇടവക സെക്രട്ടറി കെ.ഐ.ആൻഡ്രൂസ്, (സിഎസ്ഐ ആത്മായ സെക്രട്ടറി തിരുനെൽവേലി മഹാഇടവക) ഡോ.ഡി.എസ്.ജയ്സിംഗ, കൺവൻഷൻ കൺവീനർ പോൾ സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിക്കും.തുടർന്ന് സഭയിലെ മുതിർന്നവരെ ആദരിക്കൽ ചടങ്ങും സ്നേഹവിരുന്നും നടക്കും.