കൊ​ല്ലം: ജി​ല്ല​യി​ല്‍ 2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷം വി​വി​ധ വി​ക​സ​ന-​വി​ദ്യാ​ഭ്യാ​സ​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്കാ​യി 62 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ്. 158 പേ​ര്‍​ക്ക് ഭൂ​മി, 506 സേ​ഫ്, 493 പ​ഠ​ന​മു​റി, 12 പേ​ര്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ ധ​ന​സ​ഹാ​യം, 153 പേ​ര്‍​ക്ക് വി​ദേ​ശ തൊ​ഴി​ല്‍ ധ​ന​സ​ഹാ​യം, 466 വി​വാ​ഹ​ധ​ന​സ​ഹാ​യം, 1512 പേ​ര്‍​ക്ക് ചി​കി​ത്സാ ധ​ന​സ​ഹാ​യം, ഏ​ക​വ​രു​മാ​ന​ദാ​യ​ക അം​ഗം മ​ര​ണ​പ്പെ​ട്ട 134 കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം, 60 ദ​മ്പ​തി​ക​ള്‍​ക്ക് മി​ശ്ര​വി​വാ​ഹ ധ​ന​സ​ഹാ​യം, അ​തി​ക്ര​മ​ത്തി​നി​ര​യാ​യ 29 പേ​ര്‍​ക്ക് ആ​ശ്വാ​സ ധ​ന​സ​ഹാ​യ​വും ഇ​ക്കാ​ല​യ​ള​വി​ല്‍ അ​നു​വ​ദി​ച്ചു.

ദു​ര്‍​ബ​ല​വി​ഭാ​ഗ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ വേ​ട​ര്‍, ച​ക്ലി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 18 പേ​ര്‍​ക്ക് ഭൂ​മി​യും 96 പേ​ര്‍​ക്ക് ഭ​വ​ന​നി​ര്‍​മാ​ണ ധ​ന​സ​ഹാ​യ​വും, 41 പേ​ര്‍​ക്ക് പ​ഠ​ന​മു​റി, 110 പേ​ര്‍​ക്ക് ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ​വും 21 പേ​ര്‍​ക്ക് ശു​ചി​മു​റി​ക്കു​ള്ള ധ​ന​സ​ഹാ​യ​വും 22 പേ​ര്‍​ക്ക് 100 ശ​ത​മാ​നം സ​ബ്‌​സി​ഡി​യോ​ടെ മൂ​ന്ന് ല​ക്ഷം സ്വ​യം​പ​ദ്ധ​തി​ക​ള്‍​ക്കും മൂ​ന്ന് പേ​ര്‍​ക്ക് 10 ല​ക്ഷം രൂ​പ നി​ര​ക്കി​ല്‍ കൃ​ഷി​ഭൂ​മി പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​നാ​യും ന​ല്‍​കി.

പ്രീ-​മെ​ട്രി​ക് വി​ദ്യാ​ഭ്യാ​സ​ത്തി​ന് 4,31,273 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​നു​കൂ​ല്യം അ​നു​വ​ദി​ച്ചു. 400 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന 14889 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ-​ഗ്രാ​ന്‍റ്സ് മു​ഖേ​ന പോ​സ്റ്റ്‌​മെ​ട്രി​ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ല്‍​കി. മെ​ഡി​ക്ക​ല്‍-​എ​ൻജിനീ​യ​റി​ങ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ്രാ​രം​ഭ​ചെ​ല​വ്, ലാ​പ്ടോ​പ്പ്, സ്പെ​ഷല്‍ ഇ​ന്‍​സെന്‍റ ീ​വ്, മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ് പ്ര​വേ​ശ​ന പ​രി​ശീ​ല​നം, പ​ഠ​ന​യാ​ത്രാ പ​ദ്ധ​തി, അ​യ്യ​ങ്കാ​ളി സ്‌​കോ​ള​ര്‍​ഷി​പ്പ്, സ്റ്റെ​ത​സ്‌​കോ​പ്പ്, അ​ഡ്വ​ക്കേ​റ്റ് ഗ്രാ​ന്‍റ് എ​ന്നീ പ​ദ്ധ​തി​ക​ള്‍​ക്കാ​യി 2010 പേ​ര്‍​ക്കും തു​ക അ​നു​വ​ദി​ച്ചു.

ന​ഴ്സിം​ഗ്-​പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ഴ്‌​സ് പാ​സാ​യ 23 പേ​ര്‍​ക്ക് സ്റ്റൈ​പ്പ​ന്‍റോ​ടെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും എ​ല്‍​എ​ല്‍ബി/​എ​ല്‍എ​ല്‍എം പാ​സാ​യ ആ​റ് പേ​ര്‍​ക്ക് വി​വി​ധ കോ​ട​തി​ക​ളി​ലും ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലും എംഎ​സ്ഡ​ബ്ല്യൂ പാ​സാ​യ അ​ഞ്ച് പേ​ര്‍​ക്ക് വി​വി​ധ ഓ​ഫീ​സു​ക​ളി​ലും, ബി.​ടെ​ക്ക്, ഡി​പ്ലോ​മ, ഐടിഐ (സി​വി​ല്‍) പാ​സാ​യ​വ​ര്‍​ക്ക് അ​ക്ര​ഡി​റ്റ​ഡ് എ​ഞ്ചി​നീ​യ​ര്‍-ഓ​വ​ര്‍​സി​യ​ര്‍​മാ​രാ​യി വ​കു​പ്പി​ െ ന്‍റ വി​വി​ധ ഓ​ഫീ​സു​ക​ളി​ല്‍ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി.

അം​ബേ​ദ്ക​ര്‍ ഗ്രാ​മ​വി​ക​സ​ന​പ​ദ്ധ​തി​പ്ര​കാ​രം ജി​ല്ല​യി​ല്‍ 2016 മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത 65 ന​ഗ​റു​ക​ളി​ല്‍ 34 എ​ണ്ണ​ത്തി​ െ ന്‍റ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി. കോ​ര്‍​പ്പ​സ് ഫ​ണ്ട് പ​ദ്ധ​തി​പ്ര​കാ​രം കു​ടി​വെ​ള്ള വി​ത​ര​ണം, ഗ​താ​ഗ​ത​സൗ​ക​ര്യ വി​ക​സ​നം, കു​ടി​വെ​ള്ള വി​ത​ര​ണം, വൈ​ദ്യു​തി വി​ത​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍​ക്കാ​യി 2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷം 8038210 രൂ​പ​യും ചെ​ല​വ​ഴി​ച്ച​താ​യി ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.