കരുനാഗപ്പള്ളിയിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
1543635
Friday, April 18, 2025 6:09 AM IST
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ കരുനാഗപ്പള്ളി പൊലിസ് അറസ്റ്റ്ചെയ്തു. പടിഞ്ഞാറേ കല്ലട വിളന്തറ ജീന ഭവനില്‍ പ്രിൻസ് (25) ആണ് അറസ്റ്റിലായത്. 2024 നവംബറിൽ നടന്ന കേസിലാണ് അറസ്റ്റ്.
കരുനാഗപ്പള്ളി പൊളിടെക്നിക് വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപ്പെട്ട് വിദ്യാർഥിയുമായി ചേർന്ന് മറ്റൊരു വിദ്യാർഥിയേയും സുഹൃത്തിനേയുംആക്രമിച്ച് പരിക്കേൽച്ച കേസിലാണ് ഇയാൾ പിടിയിലായത്.
ഇവരെ പിടിച്ചുമാറ്റാനെത്തിയ സമീപവാസിയായ യുവാവിനെയും പ്രതികൾ ആക്രമിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട പ്രിൻസിന്റെ കൂട്ടാളികളായ മറ്റ് പ്രതികളെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
സംഭവശേഷം ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ തമിഴ്നാട് ഹൊസൂറില്‍ നിന്നുമാണ് പിടികൂടിയത്. പ്രിന്‍സിന്റെ പേരിൽ ശാസ്താംകോട്ട സ്റ്റേഷനില്‍ വധശ്രമം അടക്കം മൂന്നു കേസുകളും പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരി സ്റ്റേഷനില്‍ ഹൈവേ കവര്‍ച്ചയടക്കമുള്ള കേസുകളും നിലവിലുണ്ട്. അന്വേഷണത്തില്‍ ഇയാള്‍ക്കെതിരേ നേരത്തെ ശൂരനാട്, ചവറ തെക്കുംഭാഗം എന്നീ സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് എസ്എച്ച്ഒ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഷമീര്‍, ഷാജിമോന്‍, രവിചന്ദ്രന്‍, സിപിഒമാരായ സരണ്‍ തോമസ്, റിയാസ്, രതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.