‘അറിവിന്റെ ചെറുതുള്ളികൾ’; തിരുവനന്തപുരം ജേതാക്കൾ
1543329
Thursday, April 17, 2025 5:40 AM IST
ചവറ : ചവറ സൗത്ത് മാലിഭാഗം കാർത്തിക മന്ദിരത്തിൽ എൻ. തങ്കപ്പൻ സ്മാരക കാഷ് അവാർഡിനു വേണ്ടി നടത്തിയ ‘അറിവിന്റെ ചെറുതുള്ളികൾ’ - സീസൺ ഒൻപത് സംസ്ഥാന ക്വിസ് മത്സരത്തിൽ വെള്ളനാട് സ്വദേശികളായ എസ്. എൽ. ശ്രീലേഷ് - എസ്. എൽ. ശ്രീലവ്യ ടീം ഒന്നാം സ്ഥാനം സ്വന്തമാക്കി. കാസ്കറ്റ് വായനശാല സംഘടിപ്പിച്ച മത്സരം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. കെ. വിനോദ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ. എസ്. അനിൽ, ബാലവേദി പ്രസിഡന്റ് പി. ആർ. പവിത്ര എന്നിവർ പ്രസംഗിച്ചു . രതീഷ്ചന്ദ്രൻ ക്വിസ് മാസ്റ്ററായി. രണ്ടാം സ്ഥാനം നേടിയ ചവറ തെക്കുംഭാഗം സ്വദേശികളായ എസ്. മിത്ര, എ. ആർ. മീനാക്ഷി ടീം ബീന റഷീദ് സ്മാരക കാഷ് അവാർഡ് നേടി. മത്സരാർഥികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
സമാപന സമ്മേളനം കൃഷിവകുപ്പ് തൃശൂർ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പ്രിയൻ അലക്സ് റിബല്ലോ ഉദ്ഘാടനം ചെയ്തു. ക വായനശാല രക്ഷാധികാരി ആർ. ഷാജിശർമ, ഇ എംഎസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സി. ശശിധരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി. ദിലീപ്, കാസ്കറ്റ് ക്വിസ് ക്ലബ് കോ-ഓർഡിനേറ്റർ ടി. സുമേഷ് എന്നിവർ പ്രസംഗിച്ചു.