ആദിവാസി ദളിത് മുന്നേറ്റ സമിതി
1543347
Thursday, April 17, 2025 5:50 AM IST
കുളത്തൂപ്പുഴ: ഡോ.ബി.ആർ. അംബേദ്കറുടെ ജന്മദിനം ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ അരിപ്പ സമരഭൂമിയിൽ ആഘോഷിച്ചു. അംബേദ്കറുടെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.
എഡിഎംഎസ് സംസ്ഥാന സെക്രട്ടറി വി. രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.എസ്.വിജയൻ അധ്യക്ഷത വഹിച്ചു. സുലേഖബീവി, സുനിൽ അച്ചൻകോവിൽ, വി. ചന്ദ്രശേഖരൻ, പുഷ്പ അപ്പുക്കുട്ടൻ, അമ്മിണി ചെങ്ങറ, പാപ്പൻ വിതുര, ശ്രീജിത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.