ആലീസ് ഉണ്ണികൃഷ്ണന് സ്നേഹാദരവ്
1543630
Friday, April 18, 2025 6:04 AM IST
കൊല്ലം : കേരള സംഗീത നാടക അക്കാദമി അവാർഡ് കരസ്ഥമാക്കിയ ചലച്ചിത്ര പിന്നണി ഗായിക ആലീസ് ഉണ്ണികൃഷ്ണന് ആർ എസ് പി ഇരവിപുരം, ഭരണിക്കാവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സ്നേഹാദരവ് ചടങ്ങ് എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
ആർഎസ്പി സംസ്ഥാനകമ്മിറ്റി അംഗം സജി. ഡി. ആനന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി. രാജ്കുമാർ, ബീനാകൃഷ്ണൻ, ഡി.എസ്. സുരേഷ്, ദീപ മണി , നെജിം, ബിജു ലക്ഷ്മീകാന്തൻ, എൻ. നൗഷാദ്, എൽ. ബാബു, രവീന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.