ആശാ സമരത്തോട് നിഷേധാത്മക സമീപനമെന്ന്
1543339
Thursday, April 17, 2025 5:49 AM IST
കൊല്ലം: കിഫ്ബിയുടെ പേരിൽ കെ. എം. എബ്രഹാമിന് ആറേ മുക്കാൽ ലക്ഷം രൂപ മാസ ശമ്പളവും പിഎസ്സി ചെയർമാനും അംഗങ്ങൾക്കും ലക്ഷങ്ങളുടെ ശമ്പള വർദ്ധവനും മറ്റ് ആനുകൂല്യങ്ങളും,
കെ. വി.തോമസിന് ലക്ഷങ്ങൾ നോക്ക് കൂലിയും നൽകുന്ന സർക്കാർ ആശാ വർക്കർമാരുടെ ന്യായമായ സമരത്തിന് മുന്നിൽ സാമ്പത്തിക ബാധ്യതയെ കുറിച്ച് പറയുന്നത് ലജ്ജാകരമാണെന്ന് ഐഎൻടിയു സി ജില്ലാ പ്രസിഡന്റ് എ. കെ. ഹഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ആശാ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് അവർക്ക് മാസ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് ഹഫീസ് ആവശ്യപ്പെട്ടു.