ബാബു നമ്പൂതിരിക്ക് പുരസ്കാരം
1543627
Friday, April 18, 2025 6:04 AM IST
കൊല്ലം: വെളിനല്ലൂർ കലാമണ്ഡലം ഗംഗാധരൻ ആശാൻ സാംസ്കാരിക നിലയം കലാപഠന കേന്ദ്രത്തിന്റെ ഈ വർഷത്തെ ആശാൻ സ്മാരക പുരസ്കാരത്തിന് കലാമണ്ഡലം ബാബു നമ്പൂതിരി അർഹനായി.10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ 23 ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി അവാർഡ് സമ്മാനിക്കും.
സാംസ്കാരിക നിലയം പഠന കേന്ദ്രം പ്രസിഡന്റ് പ്രകാശ് വി. നായർ, സെക്രട്ടറി കെ.ജി.രാജേഷ്, താമരക്കുളം ഷംസു തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.