ശൂരനാട് രാജശേഖരൻ പാർട്ടിക്ക് മുതൽക്കൂട്ടായിരുന്ന നേതാവ് : കെ.സുധാകരൻ എംപി
1543633
Friday, April 18, 2025 6:09 AM IST
കൊല്ലം : കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ശൂരനാട് രാജശേഖരന്റെ ചാത്തന്നൂരിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു.
ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കുന്ന സംഘടന ചുമതലകളും കൃത്യനിഷ്ഠയോടു ചെയ്തു തീർക്കുന്നതിൽ രാജശേഖരന്റെ മികവ് പാർട്ടിക്ക് മുതൽ കൂട്ടായിരുന്നെന്നും രചനകളിലും പ്രസംഗങ്ങളിലുമുള്ള രാജശേഖരൻ ശൈലിയും വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവും രാഷ്ട്രീയ വിദ്യാർഥികൾക്ക് പ്രചോദനമായിരുന്നെന്നും കെ.സുധാകരൻ പറഞ്ഞു.
രാജശേഖരന്റെ അകാലത്തിൽ ഉള്ള വേർപാടിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. ഐഎൻറ്റിടിസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ കെപിസിസി അംഗം നെടുങ്ങോലം രഘു, കെപിസിസി നിർവാഹക സമിതി മുൻ അംഗം എൻ.ജയചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബിജു വിശ്വരാജൻ,
ലത മോഹൻദാസ്, ജയപ്രകാശ് നാരായണൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.എം. സഞ്ജീവ് കുമാർ, ഇഞ്ചക്കാട് നന്ദകുമാർ, കെ.ബി.ഷഹാൽ, എഴുകോൺ മധുലാൽ, പഞ്ചായത്ത് അംഗങ്ങളായ ടി.എം ഇക്ബാൽ, ഉളിയനാട് ജയൻ, പ്രമോദ് കാരംകോട്, മണ്ഡലം ചെയർമാൻ വരിഞ്ഞം സുരേഷ് ബാബു, കുരുവിള ജോസഫ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പരവൂർ മോഹൻദാസ്, കെ. രാമചന്ദ്രൻപിള്ള, മരക്കുളം ബാബു, ഷിഹാബ്, ഷാജഹാൻ, ഷനോജ് തുടങ്ങിയവർ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.