സിപിഎം കൊലപാതക രാഷ്്ട്രീയത്തിന്റെ വക്താക്കൾ: എം.ലിജു
1543621
Friday, April 18, 2025 6:04 AM IST
അഞ്ചല്‍ : സിപിഎം കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആണെന്നും നിരപരാധികളായ ആളുകളെ ക്രൂരമായി കൊലപ്പെടുത്തുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എം.ലിജു.
എരൂരിൽ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന നെട്ടയം രാമഭദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കാതെ കോൺഗ്രസ് പാർട്ടിക്ക് വിശ്രമമില്ല.
കെപിസിസി ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ്. കേസില്‍ പ്രതികളാക്കപ്പെട്ടവരില്‍ ചിലരെ വെറുതെവിട്ട സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിയാണ് എന്നു കോടതി കണ്ടെത്തി ശിക്ഷിച്ചയാളെ ലോക്കല്‍ കമ്മിറ്റിയില്‍ എടുത്ത പാര്‍ട്ടിയാണ് സിപിഎം.
കൊലപാതക കേസിൽ നേരിട്ട് കൊല ചെയ്തു എന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെട്ട പ്രതിയെ മുഖ്യമന്ത്രി ആക്കിയ പാർട്ടിയില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷക്കരുതെന്നും എം. ലിജു പറഞ്ഞു.
രാമഭദ്രൻ കേസിൽ ഹൈക്കോടതിയിലും സിബിഐ കോടതിയിലും കേസിന് നേതൃത്വം നൽകിയ ഡിസിസി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷിനേ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി .എൻ .പ്രതാപൻ ആദരിച്ചു.
ഡിസിസി എക്സിക്യൂട്ടീവ് അംഗം പി .ബി .വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം ജ്യോതികുമാർ ചാമക്കാല, കെപിസിസി സെക്രട്ടറി അഡ്വ .സൈമൺ അലക്സ്, അഡ്വ .അഞ്ചൽ സോമൻ, കെ. ശശിധരൻ,
നെൽസൺ സെബാസ്റ്റ്യൻ, അഡ്വ. എസ് .ഇ .സഞ്ജയ് ഖാൻ, തോയിത്തല മോഹനൻ, സി. വിജയകുമാർ, ഡെനിമോൻ, നെട്ടയം സുജി, പി.ടി.കൊച്ചുമ്മച്ചൻ, പത്തടി സുലൈമാൻ, ബിജു, ശശിധരൻ എന്നിവര്‍ പ്രസംഗിച്ചു.