സി.ആർ. മഹേഷ് എംഎൽഎയുമായി ചർച്ച നടത്തി
1543337
Thursday, April 17, 2025 5:49 AM IST
കൊല്ലം: യുണൈറ്റഡ് മർച്ചൻ്സ് ചേമ്പർ, പുള്ളിമാൻ സാംസ്കാരിക വേദി എന്നിവയുടെ ഭാരവാഹികൾ സി. ആർ.മഹേഷ് എം എൽ എയുമായി ചർച്ച നടത്തി.
റോഡ് വികസനം, പില്ലർ ഹൈവേ പുതിയകാവ് വരെ നീട്ടൽ, അടിപ്പാതകൾ, റെയിൽവേ വികസനം തുടങ്ങിയ നാടിന്റെ വികസന കാര്യങ്ങളിലായിരുന്നു ചർച്ച.
എം എൽ എയുമായി എംപിയുടെ സാന്നിധ്യത്തിൽ കേന്ദ്ര മന്ത്രിമാരെ ഡൽഹിയിൽ പോയി കാണാനും നിവേദനം നൽകാനും തീരുമാനിച്ചു.
ചർച്ചയിൽ യുഎംസി കൊല്ലം ജില്ലാ പ്രസിഡന്റ് നിജാം ബഷി,പുള്ളിമാൻ സാംസ്കാരിക വേദി ചെയർമാൻ കെ.കെ.രവി, യു എം സി.ഭാരവാഹികളായ എസ്.ഷംസുദ്ദീൻ, എന്നിവർ പങ്കെടുത്തു.