തപാല്‍ വകുപ്പില്‍ ഇന്‍ഷ്വറന്‍സ് ഏജന്റ് നിയമനം
1543629
Friday, April 18, 2025 6:04 AM IST
കൊല്ലം: പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ വിപണനത്തിനായി കമ്മീഷന് വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റ്മാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു.
അപേക്ഷകര്‍ പത്താം ക്ലാസ്, പാസായിരിക്കണം .18 വയസ് പൂർത്തിയായ സ്വയം തൊഴില്‍ ചെയുന്നവര്‍ തൊഴില്‍ രഹിതര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര - സംസ്ഥാന ഗവ.സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കും.
ഡിസ്പാര്ജ് ചെയ്യപ്പെട്ട ഗ്രാമീണ്‍ ഡാക് സേവകര്‍ക്കും ഫീല്‍ഡ് ഓഫീസര്‍ ആയി അപേക്ഷിക്കാം.അപേക്ഷകര്‍ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസ്, കൊല്ലം ഡിവിഷന് കൊല്ലം -691001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം.അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസമുള്ളവരായിരിക്കണം .
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് പത്ത്. വിവരങ്ങള്‍ക്ക് 7028438398 എന്ന നമ്പറില്‍ ബന്ധപ്പെടണം.