ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ പ്രവർത്തകയോഗം
1543336
Thursday, April 17, 2025 5:49 AM IST
കൊല്ലം: ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ തട്ടിപ്പ് നടത്തിയ മുഴുവൻ പേർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി കൊല്ലം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വൈകിപ്പിച്ചും അകാരണമായി അവരെ ക്ഷേമനിധിയിൽ നിന്നും പുറത്താക്കിയും ബോണസിൽ കാലോചിതമായ വർധനവ് വരുത്താതെയും കടുത്ത തൊഴിലാളി ദ്രോഹം ഇവർ നടത്തുമ്പോഴാണ് ഉന്നതരുടെ ഒത്താശയോടെ കോടികൾ കൊള്ള നടത്തുന്നതെന്നും ഐഎൻടിയു സി ആരോപിച്ചു.
തിരൂരിൽ 26,27 തീയതികളിൽ നടക്കുന്ന യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ 200 തൊഴിലാളി പ്രതിനിധികളെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്് വടക്കേവിള ശശി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വിളയത്ത് രാധാകൃഷ്ണൻ, ചവറ ഹരീഷ്, എച്ച് താജുദ്ദീൻ, കുണ്ടറ സുബ്രഹ്മണ്യം, റഹീം ചൂളൂർ, മുനീർ ബാനു, അശോകൻ, വൈശാഖ് വി. പിള്ള, ഷുജാ ഷാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.