വന്യജീവി ശല്യം: ശാശ്വത പരിഹാരം വേണമെന്ന് ഐക്യ കർഷക സംഘം
1543330
Thursday, April 17, 2025 5:40 AM IST
കൊല്ലം: വർധിച്ചു വരുന്ന വന്യജീവി ശല്യം പരിഹരിക്കുന്നതിനും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് ഐക്യ കർഷക സംഘം ആവശ്യപ്പെട്ടു.
വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ട കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി ഉത്തരവാദിത്ത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ ഇല്ലാഴ്മ ചെയ്യുവാൻ കാർഷകർക്ക് അനുവാദം കൊടുക്കുന്നതിനുളള നിയമനിർമാണം നടപ്പാക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും കർഷക ക്ഷേമ ബോർഡിന്റെ പ്രവർത്തനം നടപ്പാക്കുന്നതിനു സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നുംയോഗം ആവശ്യപ്പെട്ടു. ഓമനക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം എ.എ. അസിസ് ഉദ്ഘാടനം ചെയ്തു.
കെ. ജി. വിജയദേവൻപിള്ള. കെ. എസ്. വേണുഗോപാൽ, ആർ. അജിത്കുമാർ, മഹേശ്വരൻപിള്ള, വിക്രമൻനായർ, ഉണ്ണികൃഷ്ണൻ, കെ. ജി. ഗിരിഷ് തുടങ്ങിയവർ പ്രസംഗിച്ചു.