തൈല പരികർമ ദിവ്യബലിക്ക് ബിഷപ് മുഖ്യകാർമികത്വം വഹിച്ചു
1543622
Friday, April 18, 2025 6:04 AM IST
കൊല്ലം : രൂപത തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ നടന്ന തൈല പരികർമ ദിവ്യബലിക്ക് രൂപതാ അധ്യക്ഷൻ പോൾ ആന്റണി മുല്ലശേരി മുഖ്യ കാർമികത്വം വഹിച്ചു. രൂപതയിലെ എല്ലാ വൈദികരും ബിഷപിനോടൊപ്പം സഹകാർമികരായി.
പൗരോഹിത്യാ സ്ഥാപന ദിനത്തിൽ ദിവ്യബലി മധ്യേ വൈദികർ രൂപതാ മെത്രാനു മുന്നിൽ ദൈവജനത്തെ സാക്ഷിനിർത്തി തങ്ങളുടെ പൗരോഹിത്യ വ്രത നവീകരണം നടത്തി.
കൂദാശകൾ പരികർമംചെയ്യുമ്പോൾ ഉപയോഗിക്കുവാനുള്ള തൈലവും രൂപത മെത്രാൻ ആശീർവദിച്ചു.
രോഗികളുടെ തൈലവും ക്രൈസ്തവ പ്രാരംഭ കൂദാശ അർഥികളുടെ തൈലവും പ്രതിഷ്ഠാപന തൈലവും ആണ് ദിവ്യബലിയിൽ ആശിർവദിച്ചത്.
രൂപതാ അധ്യക്ഷനോടൊപ്പം വൈദിക സമൂഹം ഒന്നടങ്കം അർപ്പിച്ച ദിവ്യബലി വൈദികരുടെയും മെത്രാന്റെയും കൂട്ടായ്മയെ പ്രകടിപ്പിക്കുന്നതായിരുന്നു. രൂപതയിൽ പ്രവർത്തിക്കുന്ന വിവിധ സന്യാസിനി സഭകളിൽ നിന്നുള്ള ദൈവജനവും തിരുകർമങ്ങളിൽ പങ്കുചേർന്നു .