ലോകജനതയ്ക്ക് നന്മയുടെ വിത്തുപാകിയ മഹാനാണ് ഗാന്ധിജി: ഡോ.എ.നീല ലോഹിതദാസ്
1543326
Thursday, April 17, 2025 5:40 AM IST
പത്തനാപുരം: ലോകജനതയ്ക്ക് നന്മയുടെ വിത്തുപാകിയ മഹാനാണ് രാഷ്ട്രപിതാവായ ഗാന്ധിജിയെന്ന് ഡോ.എ.നീല ലോഹിതദാസ്.
വർത്തമാന കാലത്ത് മഹാത്മജിയുടെ ജീവിതവും ദർശനവും പുതിയ തലമുറകളിലേക്ക് എത്തിക്കുന്നതിനുംഅവരെ ഭാവിയിലേക്ക് കർമ്മോത്സുകരാക്കുന്നതിനുമുള്ള കർമ്മ പരിപാടികൾ നടപ്പിലാക്കുമെന്ന് ഗാന്ധിയൻ ബാല കേന്ദ്രം രക്ഷാധികാരി സമിതി ചെയർമാൻ ഡോ.എ.നീലലോഹിത ദാസ് പറഞ്ഞു.
പത്തനാപുരം. ഗാന്ധിഭവനിൽ നടന്ന ഗാന്ധിയൻ ബാല കേന്ദ്രങ്ങളുടെ രക്ഷാധികാര സമിതിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയൻ ബാല കേന്ദ്രങ്ങളുടെ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് മേയ് 16, 17 തീയതികളിൽ പത്തനാപുരം ഗാന്ധിഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കല, സാഹിത്യം, സംസ്കാരം, എന്നീ വിഷയങ്ങളിൽ ചർച്ചകൾ, സിമ്പോസിയങ്ങൾ, പ്രതിഭാ സംഗമങ്ങൾ എന്നിവ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും.