നെഹ്റു കുടുംബത്തിലെ ഇളം തലമുറയ്ക്ക് അഴിമതി നടത്തേണ്ട കാര്യമില്ല: ബിന്ദു കൃഷ്ണ
1543324
Thursday, April 17, 2025 5:32 AM IST
കൊല്ലം: കോടാനുകോടി രൂപയുടെ സ്വത്ത് വകകള്‍ ഇന്ത്യന്‍ സമൂഹത്തിന് ഉദാരപൂര്‍വം സംഭാവന നല്കിയ നെഹ്റു കുടുംബത്തിലെ ഇളംതലമുറയ്ക്ക് അഴിമതി നടത്തേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ.
കോടി കണക്കിന് രൂപ നഷ്ടത്തിലായ നാഷണല്‍ ഹെറാള്‍ഡ് എന്ന ദേശീയ പത്രത്തിനന്റെ പുനരുദ്ധാരണത്തിന് വായ്പ എടുത്തു എന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലാത്ത സോണിയാഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എതിരെ ഇ ഡിയെ ഉപയോഗിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കുവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ഇ ഡി യെ ഉപയോഗിച്ച് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനന്റെ സമീപനങ്ങള്‍ക്ക് എതിരെയും പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവിന് എതിരെയും ചിന്നക്കടയില്‍ കോണ്‍ഗ്രസും ഐഎന്‍ടിയുസിയും സംയുക്തമായി നടത്തിയ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഡി സി സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് എ. കെ. ഹഫീസ്,കെ പി സി സി സെക്രട്ടറി പി. ജര്‍മ്മിയാസ്, ഡി സി സി ഭാരവാഹികളായ ജി . ജയപ്രകാശ്, കൃഷ്ണവേണി ശര്‍മ്മ, ആനന്ദ് ബ്രഹ്മാനന്ദ്, എം. എം. സഞ്ജീവ് കുമാര്‍, ഡി. ഗീതാകൃഷ്ണന്‍, എം. നാസര്‍, പ്രാക്കുളം സുരേഷ്, പാലത്തറ രാജീവ്, സാബ്ജാന്, എസ്. നാസര്‍, ബി. ശങ്കരനാരായണ പിള്ള, കോതേത്ത് ഭാസുരന്‍, എം. നൗഷാദ്, പനയം സജീവ്, എന്നിവര്‍ പ്രസംഗിച്ചു.