101 അമ്മമാര്‍ സന്ദേശമുയര്‍ത്തി; ഗാന്ധിഭവന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കമായി
1543333
Thursday, April 17, 2025 5:40 AM IST
പത്തനാപുരം : നടി ശ്രീലത നമ്പൂതിരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊണ്ട് ഗാന്ധിഭവനില്‍ ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് തുടക്കമായി. ഗാന്ധിഭവനിലെ അന്തേവാസികളായ 101 അമ്മമാര്‍ 'ഞങ്ങള്‍ക്ക് ലഹരി വേണ്ട, ജീവിതം മതി' എന്ന സന്ദേശമെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ഗാന്ധിഭവനിലെ നൂറോളം കുട്ടികളും സന്ദര്‍ശകരായെത്തിയ വിദ്യാര്ഥികളുള്പ്പെടെയുള്ളവരും പ്രതിജ്ഞ ഏറ്റുചൊല്ലി.
സ്കൂളുകള്‍, കോളജുകള്‍, കുടുംബശ്രീകള്‍, ക്ലബുകള്‍, സന്നദ്ധ കൂട്ടായ്മകള്‍ വഴി ലഹരിക്കെതിരേ വ്യാപകമായ പ്രചരണം നടത്തുകയാണ് ഗാന്ധിഭവന് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അലക്സാണ്ടര്‍ യേശുദാസന്, വി. സരളാഭായി, ആര്. ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.