വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍
1543076
Wednesday, April 16, 2025 10:50 PM IST
കൊട്ടാരക്കര: നെടുവത്തൂർ സ്വദേശിയയ വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചക്കാട് അനീഷാ ഭവനം അനീഷിന്റെ ഭാര്യ നെടുവത്തൂർ നെടിയില വീട്ടിൽ ശരണ്യമോള്‍ (26) ആണ് മരിച്ചത്.
ഭര്‍ത്താവ് അനീഷ് വിദേശത്താണ്. ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു. ഭര്‍തൃവീടായ ഇഞ്ചക്കാട്ടുനിന്ന് രണ്ടു ദിവസം മുന്‍പാണ് ശരണ്യ നെടുവത്തൂരിലെ വീട്ടിലേക്ക് എത്തിയത്. മൂന്നും ആറും വയസുളള കുട്ടികളെ മുറിയില്‍ നിന്ന് പുറത്താക്കിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
മക്കൾ: ആദ്യ, ആദർശ്. കൊട്ടാരക്കര പോലീസ് അന്വേഷണം നടത്തി വരുകയാണ്.