ഗവർണറുടെ കാർ അപകടത്തിൽപ്പെട്ടു
1543343
Thursday, April 17, 2025 5:49 AM IST
കൊട്ടാരക്കര: ഗവർണറുടെ കാർ അപകടത്തിൽ പെട്ടു. മുൻപേ പോയ കാറുകളിലിടിച്ചാണ് അപകടമുണ്ടായത്. കാറിൽ ഗവർണർ ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ട് 5.30 ഓടെ കൊട്ടാരക്കര ലോവർ കരിക്കത്താണ് അപകടമുണ്ടായത്.
ഗവർണറെ കൂട്ടികൊണ്ടുവരാൻ എറണാകുകുളത്തേക്ക് പോവുകയായിരുന്നു കാർ. പിന്നാലെ അകമ്പടി വാഹനവുമുണ്ടായിരുന്നു. മുന്നിൽ പോയ കാറിൽ ഗവർണറുടെ കാർ ഇടിച്ചതിനെ തുടർന്ന് കാർ അതിനു മുന്നിൽ പോയ കാറിൽ ഇടിക്കുകയായിരുന്നു.
രണ്ട് കാറുകൾക്കും കേടുപാടുകൾ പറ്റി. ആർക്കും പരിക്കില്ല. ഇതിനിടയിൽ ഒരു കാറിന്റെ ഡ്രൈവർ അകമ്പടി വാഹനത്തിലെ പോലീസുകാരനെ അടിച്ചു. ഇയാളെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.