അംബേദ്കർ അനുസ്മരണ യോഗം
1543344
Thursday, April 17, 2025 5:49 AM IST
കൊട്ടാരക്കര: ഡോ. ബി. ആർ അംബേദ്കറുടെ ജയന്തിദിനത്തിൽ കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽബ്ലോക്ക് പ്രസിഡന്റ് കെ. ജി. അലക്സ് അധ്യക്ഷത വഹിച്ചു.
അഡ്വ. ബ്രിജേഷ് ഏബ്രഹാം, പാത്തല രാഘവൻ, ഒ. രാജൻ, ബേബി പടിഞ്ഞാറ്റിൻകര, അനീഷ് മംഗലത്ത്, കോശി. കെ ജോൺ, ആർ. മധു, സാംസൺ വാളകം,ജലജശ്രീകുമാർ, എം. സി. ജോൺസൻ,ശിവൻ പിള്ള, ഉണ്ണി കൃഷ്ണൻ, രമാ പ്രസാദ്, അരുൺകുമാർ, ദേവരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.