കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികന് മരിച്ചു
1543503
Friday, April 18, 2025 2:58 AM IST
ചവറ : ശാസ്താം കോട്ട - ചവറ സംസ്ഥാന പാതയില്‍ കെഎസ്ആര്‍ടിസി വേണാട് ബസിടിച്ച് വയോധികന് മരിച്ചു.
ചവറ തെക്കുംഭാഗം നടുവത്ത് ചേരി വയലില്‍ പുത്തന്‍ വീട്ടില്‍ രഘുനാഥന് (63) ആണ് മരിച്ചത്. തേവലക്കര അരിനല്ലൂര്‍ കുമ്പഴ മുക്കില്‍ ഗുരുമന്ദിരത്തിന് സമീപം വെച്ച് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.
പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ബസ്. ഇതേ സമയം ഇട റോഡിൽ നിന്ന് സൈക്കിളില്‍ പ്രധാന റോഡിലേക്ക് കയറി വന്ന രഘുനാഥനെ ഇടിക്കാതിരിക്കാനായുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട ബസ് സമീപത്തെ വൈദ്യുത തൂണിലിടച്ച ശേഷം കടയിലെ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
ഇതിനിടയില്‍ ബസിനടയില്‍പ്പെട്ട രഘുനാഥനെ സമീപത്തുള്ളവര്‍ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. വിവിധ ജോലികൾ ചെയ്തു വരുന്ന ഇദ്ദേഹം അവിവാഹിതനാണ്. സഹോദരങ്ങള്‍ കുചേലന്, വല്ലഭന്.