കർഷക തൊഴിലാളി പെന്ഷന് 5000 രൂപയാക്കണം: ഡികെടിഎഫ്
1543332
Thursday, April 17, 2025 5:40 AM IST
കൊല്ലം: കര്‍ഷക തൊഴിലാളി പെന്ഷന് പ്രതിമാസം 5000 രൂപയാക്കി ഉയര്‍ത്തണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് ജില്ലാ നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പത്തു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന അതിവര്ഷാനുകൂല്യങ്ങള് നല്‍കുന്നതിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡിന് നല്‍കുക, പെന്ഷന് അനുവദിക്കുന്നതിനുളള ഉപാധികള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ക്കായി തൊഴില്‍ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
നേതൃയോഗം ജില്ലാ പ്രസിഡന്റ് പി.ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് കുണ്ടറ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആര്.ഡി.പ്രകാശ്, പോരുവഴി ജലീല്‍, ആദിനാട് ശിവാനന്ദന്, ഡി.വിജയന്, ജി.ആര്.നരേന്ദ്രനാഥ്, വൈ.ജോയി, കരിക്കോട് ഷറഫ്, ഇളമാട് ഷാജി, രാഘവന്പിളള, റജികുമാര്‍, ജി.കാര്ത്തികേയന്, ഉണ്ണി ഇളമാട്, സീതാഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.