ലഹരി മുക്ത കേരളം കാമ്പയിൻ സംഘടിപ്പിച്ചു
1543323
Thursday, April 17, 2025 5:32 AM IST
പുനലൂർ : ലഹരി മുക്ത ഭാരതം ആരോഗ്യകരമായ ഒരു സമൂഹം എന്ന ലക്ഷ്യത്തിനായി 'നശ മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബ്രഹ്മാകുമാരീസ് മെഡിക്കൽ വിംഗ് പുനലൂർ തൂക്കുപാലത്തിനു മുന്നിലെ ഗാന്ധിസ്മൃതി മണ്ഡപത്തിൽ ലഹരി മുക്ത കേരളം കാമ്പയിൻ സംഘടിപ്പിച്ചു.
പുനലൂർ, പത്തനാപുരം താലൂക്കുകൾ കേന്ദ്രികരിച്ച് ബി. കെ. രഞ്ജിനിയുടെ നേതൃത്വത്തിൽ നടന്ന റാലിയുടെ ഉദ്ഘാടനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ആർ. വി. അശോകൻ നിർവ്വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷെമീർഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.