പെസഹ-ദുഃഖ വെള്ളിയാഴ്ച തിരുകർമങ്ങൾ
1543322
Thursday, April 17, 2025 5:32 AM IST
സെന്റ് ആൻഡ്രൂസ് ദേവാലയം
ചവറ : കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ പെസഹ - ദുഃഖ വെള്ളി - ഈസ്റ്റർ തിരുകർമ്മങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുകർമ്മങ്ങൾ ആരംഭിക്കും. തിരുവത്താഴ ദിവ്യബലി, പാദക്ഷാളന കർമ്മം തുടർന്ന് രാത്രി 10 വരെ ആരാധന. ദുഃഖ വെള്ളിയാഴ്ച രാവിലെ ആറിന് കുരിശിനന്റെ വഴി തുടർന്ന് ആരാധന,
വൈകുന്നേരം മൂന്നിന് തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് നഗരികാണിക്കൽ പ്രദക്ഷിണം, രാത്രി പത്തിന് കബറടക്കം. ദുഃഖ ശനിയാഴ്ച രാത്രി 11 ന് ഉയർപ്പ് ദിവ്യബലി. ഈസ്റ്റർ ദിനത്തിൽ രാവിലെ ഏഴിന് ദിവ്യബലി എന്നിവ നടക്കും.
അഞ്ചൽ മേരി മാതാ പള്ളി
അഞ്ചൽ : മേരിമാതാ പള്ളിയിൽ വിശുദ്ധവാര തിരു കർമങ്ങളുടെ ഭാഗമായി ഇന്ന് 5.15 ന് കാൽ കഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന. 18 ന് എട്ടിന് കുരിശിനന്റെ വഴി, പൊതു ആരാധന, രണ്ടിന് പീഡാനുഭവ തിരുകർമ്മങ്ങൾ. 19 ന് 6.45 ന് വിശുദ്ധ കുർബാന, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്. 20 ന് മൂന്നു മുതൽ ഉയർപ്പ് തിരു കർമങ്ങൾ, ഏഴിന് കുർബാന.
പഴയെരൂർ സെന്റ് തോമസ് പള്ളി
പഴയെരൂർ : സെന്റ് തോമസ് പള്ളിയിൽ വിശുദ്ധവാര തിരു കർമങ്ങളുടെ ഭാഗമായി ഇന്ന് 4.45 ന് കാൽ കഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന. നാളെ എട്ടിന് കുരിശിന്റെ വഴി, പൊതു ആരാധന, 1.30 ന് പീഡാനുഭവ തിരുകർമ്മങ്ങൾ. 19 ന് ഏഴിന് വിശുദ്ധ കുർബാന, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്.
സെന്റ് ജോസഫ് പള്ളി
ഫിൽഗിരി: ഇന്ന് നാലിന് വി. കുർബാന, കാൽ കഴുകൽ ശുശ്രൂഷ, തിരുമണിക്കൂർ. പീഡാനുഭവ വെള്ളി. ഏഴിന് : പട്ടണ സ്ലീവാപാത. ഒൻപതിന് ഒരുമണിക്ക് ആരാധന, നേർച്ച ഭക്ഷണം. രണ്ടിന് പൊതു ആരാധന, മൂന്നിന് പീഡാനുഭവ തിരുക്കർമ്മങ്ങൾ. അഞ്ചിന് നഗരി കാണിക്കൽ. വലിയ ശനി. 6.15 നു സപ്രാ, വി. കുർബാന, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചിരിപ്പ്. ഉയിർപ്പു ഞായർ 2.30. ഉയിർപ്പു തിരുക്കർമ്മങ്ങൾ വി. കുർബാന. ഏഴിന് വി. കുർബാന.
സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി
അഞ്ചല്‍: ഇന്ന് രാവിലെ ഒൻപതു മുതല്‍ ദിവ്യകാരുണ്യ ആരാധന, വൈകിട്ട് അഞ്ചിന് പെസഹാ കുര്‍ബാന, ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ ഏഴിന് ആരംഭിക്കും. വൈകുന്നേരം അഞ്ചി ന് സന്ധ്യാ നമസ്കാരം.
ദുഃഖശനിയാഴ്ച രാവിലെ ഏഴിന് കുര്‍ബാന തുടര്‍ന്ന് സെമിത്തേരിയില്‍ പരേതരായവര്ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന. ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി വൈകിട്ട് 6.30 ന് ആരംഭിക്കും. എട്ടിന് ഉയിര്‍പ്പ് പെരുന്നാള്‍ കുര്‍ബാന.
സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാ പള്ളി
തഴമേല്‍: ഇന്ന് വൈകിട്ട് 5.30 ന് പെസഹാ കുര്‍ബാന. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ ഏഴിന് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 6.30 ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകളും കുര്‍ബാനയും.