ട്രാക്ക് സ്യൂട്ടിന്റെ പോക്കറ്റിൽ എംഡിഎം എ : രണ്ടുയുവാക്കൾ അറസ്റ്റിൽ
1543625
Friday, April 18, 2025 6:04 AM IST
പുനലൂർ: ഇരുചക്ര വാഹനത്തിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുയുവാക്കൾ പുനലൂരിൽ പോലീസ് പിടിയിലായി. പ്ലാച്ചേരി ചരുവിള വീട്ടിൽ സായൂഷ് ദേവ്(24) പരവട്ടം സുമേഷ് ഭവനിൽ സുമേഷ് (24) എന്നിവരാണ് 4.6 ഗ്രാം എംഡിഎംഎ യുമായി പുനലൂർ പോലീസിന്റെ പിടിയിലായത്.
ഉച്ചയോടെ തൊളിക്കോട് നിന്നും പര വട്ടത്തേക്ക് ബൈക്കിൽ വരുമ്പോഴാണ് പരവട്ടം മുഖത്തല ജംഗ്ഷനിൽ വച്ച് പ്രതികളെ പോലീസ് പിടികൂടുന്നത്. പ്രതികൾ ധരിച്ചിരുന്ന ട്രാക്ക് സ്യൂട്ടിന്റെ പോക്കറ്റിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ എം ഡി എം എ കണ്ടെത്തുന്നത്.
കൊട്ടാരക്കര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻ സാഫ് ടീമും പുനലൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത് .കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.