സ്കൂട്ടറിന്റെ സീറ്റിനടിയില്‍നിന്നും പണം മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍
1543328
Thursday, April 17, 2025 5:40 AM IST
കൊല്ലം: സ്കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും പണം മോഷ്ടിച്ച യുവാക്കള്‍ പോലീസ് പിടിയിലായി. മയ്യനാട്, സുനാമി ഫ്ളാറ്റ് 19, തെക്കുംമൂട്, നാസര്‍ മകന് തന്‍സീം (24), തഴുത്തല, ഉമയനല്ലൂര്‍, ചരുവിള പുത്തന്‍ വീട്ടില്‍ അസീബ് മകന് ഇജാസ് (24) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ഭരണിക്കാവ് അമ്പലത്തിന്റെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തട്ടാമല സ്വദേശിയായ ഗീതയുടെ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന നാല്പതിനായിരം രൂപ പ്രതികള്‍ മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു.
യുവതി പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു.