എഐവൈഎഫ് പ്രതിഷേധിച്ചു
1543321
Thursday, April 17, 2025 5:32 AM IST
കൊല്ലം : കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിൽ നവോത്ഥാന നായകർക്കൊപ്പം ആർഎസ്എസ് സ്ഥാപക നേതാവായിരുന്ന ഹെഡ്കേവാറിനന്റെ ചിത്രവും ഉയർത്തിക്കാട്ടിയത്തിൽ പ്രതിഷേധിച്ചു എഐവൈഎഫ് കൊല്ലം ജില്ല കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി ടി. എസ്. നിതീഷ് ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. വിനീത് വിൻസന്റ് അധ്യക്ഷത വഹിച്ചു എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ജി. എസ്. ശ്രീലക്ഷ്മി എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശനൻ എഐവൈഎഫ് ജില്ലാ ജോയിൻ സെക്രട്ടറി യു. കണ്ണൻ ജില്ലാ എസിക്യൂട്ടീവ് അഗം ആർ. ഹരീഷ്,
കൊല്ലം മണ്ഡലം സെക്രട്ടറി എസ്. എസ്. കണ്ണൻ ജില്ലാ കമ്മിറ്റിയംഗം ഷംനാദ് എന്നിവർ പ്രസംഗിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി പോലീസ് മേധാവിക്ക് പരാതി നൽകി.