പൂർവ വിദ്യാർഥി സംഗമവും അനുസ്മരണവും നാളെ
1543624
Friday, April 18, 2025 6:04 AM IST
കൊല്ലം: അൽമനാർ അറബിക് കോളജ് സ്ഥാപകൻ അബ്ദുൾ വഹാബ് മൗലവി അനുസ്മരണവും പൂർവ വിദ്യാർഥി സംഗമവും കരുനാഗപ്പള്ളി ലാൽഖില ഹോട്ടലിൽ നടക്കും.രാവിലെ 9.30 ന് അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഷറഫുദീൻ കരുനാഗപ്പള്ളി അധ്യക്ഷത വഹിക്കും.
മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് ഉപഹാര സമർപ്പണം നടത്തും.തുടർന്ന് നടക്കുന്ന പൂർവ വിദ്യാർഥി സംഗമം ഡോ. അബ്ദുൾ സമദ് ഉദ്ഘാടനം ചെയ്യും. അൽമനാർ അബ്ദുൾ അസീസ് അധ്യക്ഷത വഹിക്കും.സ്വാഗത സംഘം ചെയർമാൻ അബ്ദുൾ അസീസ്,
മറ്റ് ഭാരവാഹികളായ ഹംസ കുഴിവേലി, എം. അബ്ദുൾ സമദ് മാസ്റ്റർ, യൂസുഫ് ചവറ, ബദറുദീൻ കേരളപുരം, കുറ്റിവട്ടം മുഹമ്മദ് കുഞ്ഞ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.