രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപ പിടികൂടി
1543623
Friday, April 18, 2025 6:04 AM IST
ആര്യങ്കാവ് : രേഖകള്‍ ഇല്ലാതെ ആര്യങ്കാവ് അതിര്‍ത്തിവഴി കടത്തിയ 15,10,000 രൂപ എക്സൈസ് സംഘം പിടികൂടി. രാവിലെ എട്ടോടെയാണ് എക്സൈസ് ചെക്ക് പോസ്റ്റില്‍ ഇൻസ്പെക്ടർ ആർ.രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെ തമിഴ്നാട്ടിൽ നിന്നും സ്കോര്‍പ്പിയോ കാറില്‍ കടത്തികൊണ്ടുവന്ന തുക പിടിച്ചെടുക്കുന്നത്. വിരുദനഗർ സ്വദേശിയായ പാണ്ഡ്യൻ എന്നയാളെപണവുമായി എക്സൈ സ് സംഘം കസ്റ്റഡിയില്‍ എടുത്തു.
ചോദ്യം ചെയ്ത വേളയില്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതായതോടെ പാണ്ഡ്യനെയും പിടിച്ചെടുത്ത തുകയും തെന്മല പോലീസിന് കൈമാറി. തുക കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ഇത്രയധികം തുക എന്തിന് എവിടേയ്ക്ക് കൊണ്ട് വന്നു എന്നതടക്കംപോലീസ് അന്വേഷിക്കും. അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) , ഗോപൻ, പ്രേംനസീർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) സജീവ്, സന്ദീപ് കുമാർ , ശ്രീലേഷ് എന്നിവരും ട്രെയിനിങ് ഇൻസ്പെക്ടർ മാരായ മിഥുൻ അജയ്,അഫ്സൽ, ബിസ്മി ജസീറ, ആൻസി ഉസ്മാൻ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുകയും തുകയുമായി പാണ്ഡ്യനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്.