ആരാധനാലയങ്ങൾ രാഷ്ട്രീയ വത്കരിക്കരുത്: ബിന്ദു കൃഷ്ണ
1543341
Thursday, April 17, 2025 5:49 AM IST
കൊല്ലം: കൊല്ലം പൂരത്തിൽ നടന്ന കുടമാറ്റത്തിൽ ലോകത്തിന് മാതൃകയായ നവോത്ഥാന നായകർക്ക് ഒപ്പം ആർഎസ്എസ് സ്ഥാപകൻ ഹെഗ്ഡേവാറിന്റെ ചിത്രം ഉയർത്തിയത് ആരാധനാലയങ്ങൾ രാഷഷ്ട്രീീയ വത്്കരിക്കരുത് എന്നുള്ള ഹൈകോടതി വിധിയുടെ ഗുരുതരമായ ലംഘനം ആണെന്ന് കെ പി സി സി രാഷ്ട്രീയകാര്യസമിതിയംഗം ബിന്ദുകൃഷ്ണ.
ഇത്തരം ദുഷിച്ച പ്രവണതകൾ കേരളിയ സമുഹത്തിൽ വർഗീയതയുടെ വിഷവിത്തുകൾ വളരാനെ ഉപകരിക്കുകയുള്ളു എന്നും ആരാധനാലയങ്ങൾ വിശ്വാസികൾക്ക് മാത്രം ഉള്ളതാണന്നും അവിടെങ്ങളെ അന്ധമായി രാഷ്ട്രീയവത്കരിക്കരുത് എന്നുള്ള തിരിച്ചറിവ് സിപിഎമ്മുകാർക്കും ബി ജെ പിക്കാർക്കും ഉണ്ടാകണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആഭ്യന്തര വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും പിടിപ്പ്കേടും കൊണ്ടാണ്. യഥാർത്ഥ വിശ്വാസികൾക്ക് വേദനയുളവാക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട ശക്തമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.