വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി
1542957
Wednesday, April 16, 2025 6:13 AM IST
കൊല്ലം: താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർ ശിപ്പിക്കൽ, ഉപഭോക്താക്കൾക്ക് ബില്ലുകൾ നൽകൽ എന്നിവ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കൽ എന്നിവ തടയുന്നതിനും ഹോട്ടലുകൾ, റസ്റ്ററന്റുകൾ,പഴം - പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ എന്നിവയിലെ വൃത്തി സംബന്ധിച്ച്താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടന്നു.
സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ നിശ്ചിത മാതൃകയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതടക്കമുള്ള സ്ഥാപനങ്ങൾക്കെതിരേയും ലൈസൻസ് പുതുക്കിയിട്ടില്ലാത്തതുൾപ്പെയുള്ളവർക്കെതിരേയും കേസുകൾ രജിസ്റ്റർ ചെയ്തു.
കൊല്ലം താലൂക്ക് സപ്ലൈ ഓഫിസർ വൈ. സാറാമ്മയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ ജി.ബിജുകുമാരകുറുപ്പ്, രാമചന്ദ്രൻ, അജീഷ്, ആശ, അനില, ശ്രീലത ,ഡ്രൈവർ ഷജീർ തുടങ്ങിയവരും പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.