ഒരു കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1542956
Wednesday, April 16, 2025 6:13 AM IST
കൊല്ലം: വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുണ്ടയ്ക്കൽ ഉദയ മാർത്താണ്ഡപുരം സ്വദേശി അഭിലാഷിനെ (38) യാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പോലീസും ചേർന്ന് പിടികൂടിയത്.
ഇയാളിൽ നിന്ന് 1.05 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.റൂറൽ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്് ചെയ്തു.