അമൃത പുരിയിൽ വിഷു ആഘോഷം
1542954
Wednesday, April 16, 2025 6:12 AM IST
അമൃതപുരി (കൊല്ലം): മനുഷ്യനും പ്രകൃതിയും ഈശ്വരനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ പ്രതീകമാണ് വിഷുവെന്ന് മാതാ അമൃതാനന്ദമയി. അമൃതപുരി ആശ്രമത്തിൽ നടന്ന വിഷുദിനാഘോഷത്തിൽ വിഷുദിന സന്ദേശം നൽകുകയായിരുന്നു അവർ.
മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന വിഷുദിനാഘോഷത്തിൽ മുതിർന്ന സന്ന്യാസി - സന്ന്യാസിനിമാരും ബ്രഹ്മചാരിമാരും ആശ്രമവാസികളും പങ്കെടുത്തു.വിഷുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിഷുത്തൈനീട്ടം പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന വൃക്ഷതൈകൾ മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന സംഘടനയായ അയുദ്ധ് പ്രതിനിധികൾ അമൃതാനന്ദമയിയിൽ നിന്നും ഏറ്റുവാങ്ങി.
പ്ലാസ്റ്റിക്ക് സമ്പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് പൂർണമായും ജൈവരീതിയിൽ തയാറാക്കിയ ചെടിച്ചട്ടികളിലാണ് തൈകൾ വിതരണം ചെയ്യുന്നത്.