ബംഗളുരു -കൊല്ലം റൂട്ടിൽ സമ്മർ സ്പെഷൽ ട്രെയിൻ
1542953
Wednesday, April 16, 2025 6:12 AM IST
കൊല്ലം: അവധിക്കാല തിരക്ക് പരിഗണിച്ച് ബംഗളുരു - കൊല്ലം റൂട്ടിൽ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ.
നമ്പർ 06577 എസ്എംവിടി ബംഗളുരു - കൊല്ലം ട്രെയിൻ നാളെ ഉച്ചകഴിഞ്ഞ് 3.50 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20 ന് കൊല്ലത്ത് എത്തും. തിരികെയുള്ള 06578 നമ്പർ ട്രെയിൻ 18 ന് രാവിലെ 10.45 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 1.30 ന് എസ്എംവിടി ബംഗളുരുവിൽ എത്തും.
ഒരു എസി ത്രീ ടയർ, ഒരു എസി ടൂടയർ, എട്ട് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് അംഗപരിമിതർ എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം നോർത്ത്, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.