മികവഴക് പുരസ്കാരം സൗമ്യ. എസ്. നായർക്ക്
1542951
Wednesday, April 16, 2025 6:12 AM IST
കൊട്ടാരക്കര: ഒന്നാം ക്ലാസിലെ അധ്യാപകർക്ക് ഒന്നഴക് കൂട്ടായ്മ ഏർപ്പെടുത്തിയ സംസ്ഥാന മികവഴക് പുരസ്കാരം ഗവ: ടൗൺ യുപി സ്കൂൾ അധ്യാപിക സൗമ്യ .എസ്. നായർക്ക് സ്വന്തമാക്കി. ക്ലാസ്തലത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ വിവിധ ജില്ലകളിലെ 46 അധ്യാപകരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
കുട്ടികളെ സ്വതന്ത്ര വായനക്കാരും എഴുത്തുകാരും ആക്കുന്നതിനുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വിജയിക്കുകയും കുട്ടികളുടെ പഠനത്തെളിവുകൾ നവമാധ്യമങ്ങളിൽ പങ്കിടുകയും ചെയ്തത് സൗമ്യ.എസ്.നായർ ശ്രദ്ധ പിടിച്ചുപറ്റി.
കുട്ടികൾ എഴുതിയ കഥകളും കുട്ടികളുടെ ഡയറിക്കുറിപ്പുകളും പുസ്തകരൂപത്തിൽ അച്ചടിച്ചു. തിരുവനന്തപുരം നേമം ഗവ.യുപി സ്കൂളിൽ നടന്ന സംസ്ഥാന അധ്യാപക സംഗമത്തിൽ കൊട്ടാരക്കര ഗവ.ടൗൗൺ യുപി സ്കൂളിലെ ഒന്നാം ക്ലാസ് കുട്ടികളുടെ ഡയറിക്കുറിപ്പുകൾ' ഒന്നഴക് ' പ്രകാശനം ചെയ്തിരുന്നു. എസ്സിഇആർ ടി റിസർച്ച് ഓഫീസർ രാജേഷ് വളളിക്കോട്, വിദ്യാകിരണം സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.രാമകൃഷ്ണൻ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാകുമാരി, ഡോ. കലാധരൻ, അമുൽ ദേവ്, സൈജ തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ എസ് സിഇആർടി ഡയക്ടർ മൊമെന്റോയും പ്രശസ്തിപത്രവും സൗമ്യ.എസ്.നായർക്ക് കൈമാറി.