അംബേദ്കർ ഇന്ത്യയ്ക്ക് നട്ടെല്ല് നൽകി: പി.പ്രസാദ്
1542949
Wednesday, April 16, 2025 6:12 AM IST
കൊല്ലം: സ്വതന്ത്ര ഇന്ത്യയ്ക്ക് നിവർന്നു നിൽക്കാൻ നട്ടെല്ല് നൽകിയത് ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്കറാണെന്നും അധ:സ്ഥിതരായി കണ്ടിരുന്ന ജനതയ്ക്ക് മുഖ്യധാരയിലേക്ക് കടന്നുവരാൻ ഊർജ്ജമായതും അംബേദ്കറിന്റെ സാമൂഹിക ഇടപെടീലുകളുമായിരുന്നുവെന്നും മന്ത്രി പി.പ്രസാദ്.
അഖിലേന്ത്യാ ദളിത് അവകാശ സമിതി (എഐഡിആർഎം), കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) ജില്ലാ കമ്മിറ്റികൾ സംയുക്തമായി കടപ്പാക്കട സ്പോർട്സ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ഡോ.ബി.ആർ.അംബേദ്കർ ജയന്തിയോടനുബന്ധിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെമിനാറിൽ എഐഡിആർഎം ജില്ലാ പ്രസിഡന്റ്് ഷാജി പെരുങ്കുളം മോഡറേറ്ററായിരുന്നു. ബികെഎംയു ജില്ലാ സെക്രട്ടറി കെ.ദിനേശ്ബാബു, സിപിഐ സംസ്ഥാന കൗൺസിലംഗങ്ങളായ ആർ.വിജയകുമാർ, ആർ.എസ്.അനിൽ, ബികെഎംയു ദേശീയ കൗൺസിലംഗം എ.മുസ്തഫ, ജി.സരസ്വതി,വി.വിനിൽ, എൻ.രവീന്ദ്രൻ, ബി.വിജയമ്മ, രമേശൻ ചെറുവല്ലൂർ, സി.ഹരി എന്നിവർ പ്രസംഗിച്ചു.