കൊ​ല്ലം: ദുഃ​ഖ​വെ​ള്ളി ദി​ന​ത്തി​ല്‍ കു​രി​ശി​ന്‍റെ വ​ഴി ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത് നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.

ജോ​യി​ന്‍റ് ജം​ഗ്ഷ​നി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്രി​ക്കു​ക. നീ​ണ്ട​ക​ര പാ​ല​ത്തി​ന്‍റെ തു​ട​ക്ക​ഭാ​ഗ​ത്തു​നി​ന്ന് തി​രി​ഞ്ഞ് ഹാ​ര്‍​ബ​റി​ന്‍റെ എ​ന്‍​ട്രി ഗേ​റ്റ് വ​ഴി ഹാ​ര്‍​ബ​റി​ലേ​ക്കും പു​റ​ത്തേ​ക്കും പോ​കാം. ഘോ​ഷ​യാ​ത്ര​യു​ടെ മു​ന്‍​നി​ര ഹാ​ര്‍​ബ​റി​ന്‍റെ മു​ന്‍​വ​ശ​ത്തെ​ത്തു​മ്പോ​ള്‍ ഗേ​റ്റു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നാ​ല്‍ ജോ​യി​ന്‍റ് ജം​ഗ്ഷ​ൻ വ​ഴി ഹാ​ര്‍​ബ​റി​ന്‍റെ പ​ടി​ഞ്ഞാ​റെ ഭാ​ഗ​ത്തു​ള്ള മി​നി​ഗേ​റ്റി​ലൂ​ടെ ഹാ​ര്‍​ബ​റി​ല്‍ പ്ര​വേ​ശി​ക്കാം. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ​ടി​ഞ്ഞാ​റെ ഗേ​റ്റ് വ​ഴി പോ​കാ​ന്‍ ത​ട​സം​നേ​രി​ട്ടാ​ല്‍ താ​ത്്കാ​ലി​ക പാ​ര്‍​ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് കൊ​ല്ലം ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.