അബ്ദുൽ കലാം അക്കാദമി സംഗീത ശില്പശാലയും സെമിനാറും നടത്തി
1542947
Wednesday, April 16, 2025 6:12 AM IST
ഓടനാവട്ടം: ഡോ.എപിജെ അബ്ദുള്‍ കലാം വൊക്കേഷനല്‍ അക്കാദമി, കോസ്മിക് മ്യൂസിക് റിസർച്ച് സെന്റർ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സംഗീത ശില്പശാലയും സെമിനാറും ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ.പി. ബാബുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സംഗീതസംവിധായകൻ രാജൻ കോസ്മിക് അധ്യക്ഷത വഹിച്ചു.
കെ.ഒ. രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ദീപാഹരി, ടി.എസ്.ആഭ, ഹരീന്ദ്ര ലാൽ, ആർ. ബിജുരാജ് ,എസ്.ഷീന അനിൽകുമാർ, ആരതി ജയകുമാർ, അശ്വിനി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.