പൗരോഹിത്യം ദിവ്യദാനം: റവ.ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ
1542944
Wednesday, April 16, 2025 6:00 AM IST
പുനലൂർ: വിശുദ്ധ വാരത്തിന്റെ ഭാഗമായ സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ തൈലപരികർമ ദിവ്യബലിയും പൗരോഹിത്യവ്രത വാഗ്ദാന നവീകരണവും നടന്നു. പുനലൂർ ബിഷപ് റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തനൻ മുഖ്യ കാർമികത്വം വഹിച്ചു. പൗരോഹിത്യം ദിവ്യദാനമാണെന്നും പൗരോഹിത്യ ജീവിതം വിശ്വാസയാത്രയാണെന്നും വിശ്വാസയാത്ര പ്രത്യാശയുടെ തീർഥാടനമാണെന്നും ബിഷപപ് വചന സന്ദേശത്തിൽ പറഞ്ഞു.
പുനലൂർ രൂപത വികാരി ജനറൽ മോൺ സെബാസ്റ്റ്യൻ വാസ്, മോൺ ജോസഫ് റോയി, എപ്പിസ്കോപ്പൽ വികാരി രൂപത ചാൻസിലർ റവ ഡോ. റോയി .ബി. സിംസൺ, രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികർ എന്നിവർ സഹകാർമികരായിരുന്നു.
റവ ഫാ. ജീസൻ മാസധ്യാനം നടത്തി. തുടർന്ന് നോമ്പുകാല കുമ്പസാരവും നടന്നു.രൂപതയിലെ വിവിധ ഇടവകകളിൽനിന്ന് സന്യസ്തരും അൽമായരും പങ്കെടുത്തു.