പാചക വാതക വിലവർധന: തീ വീട്ടമ്മമാരുടെ മനസിൽ- എൽ.കെ.ശ്രീദേവി
1542943
Wednesday, April 16, 2025 6:00 AM IST
ചവറ : നിത്യോപയോഗ സാധനങ്ങളുടെ തീ വിലക്കൊപ്പം പാചക വാതകത്തിന്റെ ഭീമമായ വർദ്ധനവ് കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുമെന്നും, ഇത് ജനങ്ങളെ കൊള്ള അടിക്കുന്നതിനു തുല്യമാണെന്നും കെപിസി സി സെക്രട്ടറി എൽ. കെ. ശ്രീദേവി.
പാചക വാതക വില വർധനയുടെ മറവിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തീ വെട്ടി കൊള്ളക്ക് എതിരേ ഐ ൻ ടി യു സി ചവറ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച തീ പന്ത സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
അടിക്കടിയുള്ള വില വർധന സാധാരണക്കാരുടെ ജീവിതത്തിന് ഇരുട്ടടിയാണെന്നും, സംസ്ഥാന സർക്കാറിന് പെട്രോളിനും ഡീസലിനും അധിക നികുതി ഇനത്തിൽ ലഭിക്കുന്ന വരുമാനം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നയം തിരുത്തണമെന്നും ശ്രീദേവി ആവശ്യപെട്ടു.റീജണൽ പ്രസിഡന്റ്് ജോസ് വിമൽരാജ് അധ്യക്ഷത വഹിച്ചു.
ആർ. ജയകുമാർ, സന്തോഷ് തുപ്പാശേരി, യൂസഫ് കുഞ്ഞു, ഷമീർ പുതുക്കുളം, പ്രശാന്ത് പൊന്മന, സെബാസ്റ്റ്യൻ ആംബ്രോസ്, നിഷാ സുനീഷ്, പി.നിസാർ കൊല്ലക, ബീന, ജോസഫ് ജോൺ, ടൈറ്റ്സ് തെക്കുംഭാഗം, കുറ്റയിൽ നിസ്സാം, സരിത അജിത്, അനിൽ മാമൂലയിൽ, മീനാക്ഷി, ശാലിനി എന്നിവർ പ്രസംഗിച്ചു.