സ്കൂൾ പാചക തൊഴിലാളികളുടെ കളക്ടറേറ്റ് മാർച്ചും ധർണയും 15 ന്
1532576
Thursday, March 13, 2025 6:33 AM IST
കൊല്ലം: സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 15-ന് രാവിലെ 10 ന് കളക്ടറേറ്റിലേക്ക് തൊഴിലാളി മാർച്ചും ധർണയും നടത്തും.
മുടങ്ങി കിടക്കുന്ന വേതനം നൽകുക, വിരമിക്കുന്ന തൊഴിലാളികൾക്ക് ആനുകൂല്യം നൽകുക, വേതന വർധന ഉടൻ നടപ്പിലാക്കുക, ഇഎസ്ഐ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു് നടക്കുന്ന മാർച്ച് പി.സി. വിഷ്ണു നാഥ് എംഎൽഎ ഉൽഘാടനം ചെയ്യും.
സംസ്ഥാന ജനറൽ സെക്രട്ടറി എ. ഹബീബ് സേട്ട് അധ്യക്ഷത വഹിക്കും.ട്രേഡ് യൂണിയൻ നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കുമെന്ന് സംഘാടക സമിതി കൺവീനവർ ജോസ് വിമൽരാജ് അറിയിച്ചു.