ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിന്പോസിയം സംഘടിപ്പിച്ചു
1532573
Thursday, March 13, 2025 6:32 AM IST
അമൃതപുരി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിജയത്തിന്റെ ആവശ്യഘടകമാണെന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സുസ്ഥിര വളർച്ചയും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ അമൃത വിശ്വവിദ്യാപീഠത്തിൽ നടന്ന സിമ്പോസിയം അഭിപ്രായപ്പെട്ടു. ഡിഎസ്ടി - അമൃത ടെക്നോളജി എനേബിളിംഗ് സെന്റർ, അമൃത സ്കൂൾ ഓഫ് ബിസിനസ്, തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സിമ്പോസിയം സംഘടിപ്പിച്ചത്.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന സിമ്പോസിയത്തിൽ, സുസ്ഥിര വികസന ലക്ഷ്യം 9 (എസ്ഡിജി 9) മായി സംയോജിച്ചു പോകുന്ന എംഎസ്എംഇകളുടെ സുസ്ഥിര വളർച്ചയ്ക്കാവശ്യമായ സാങ്കേതിക കൈമാറ്റം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വാണിജ്യവത്കരണ മാർഗങ്ങൾ, നൂതനമായ മാറ്റങ്ങൾ എന്നിവ ചർച്ച ചെയ്തു.
പ്രഫ. സുമീത് ബാൽ, ഡോ. കാർത്തിക് ശങ്കരനാരായണൻ എന്നിവർ മോഡറേറ്റർമാരായി. ടിഇസി ഡയറക്ടർ ഡോ. കൃഷ്ണശ്രീ അച്യുതൻ, എംഎസ്എംഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ് ജോയിന്റ് ഡയറക്ടർ ജി.എസ്. പ്രകാശ്, ബാംഗളൂർ ഇൻഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് വേണുഗോപാൽ, കെ. പത്മകുമാർ, എസ്. അനീഷ്, ഡോ. എ.എസ്. മനോജ്, റിജി.എൻ. ദാസ്, ഡോ. സി.എം. മനോജ് എന്നിവർ പ്രസംഗിച്ചു.