ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പു വരുത്തണം
1532574
Thursday, March 13, 2025 6:32 AM IST
കൊല്ലം: സിഎൽആർ, എസ്എൽആർ ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തണമെന്ന് കേരളാ ഗ്രൗണ്ട് വാട്ടർ വർക്കേഴ്സ് ആൻഡ് എംപ്ലോയ്സ് യൂണിയൻ കെടിയുസി -എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ്- എംജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സംസ്ഥാന സെക്രട്ടേറിയറ്റംഗം ചവറ ഷാഅനുമോദിച്ചു.
റീട്ടെയിൽ മർച്ചന്റ് ഹാളിൽ യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ഇഖ്ബാൽകുട്ടിയുടെ അധ്യക്ഷത വഹിച്ചു. കെ. ദിലീപ് കുമാർ, ബി. അജയകുമാർ, ആർ. രാജീവ്, എഫ്. ജോസഫ്, ജി. അഖിൽ, എസ്. അൻസാർ തുടങ്ങിയവർ പ്രസംഗിച്ചു.