കേരളത്തെ ഭ്രാന്താലയമായി മാറ്റരുത് : പി. ജർമിയാസ്
1532575
Thursday, March 13, 2025 6:32 AM IST
ചവറ: മയക്കുമരുന്നിന്റെ പിടിയിൽ അമർന്ന് കേരളത്തെ ഭ്രാന്താലയമായി മാറ്റരുതെന്ന് കെപിസിസി സെക്രട്ടറി പി. ജർമിയാസ്. ചവറ മടപ്പള്ളി വാർഡ് കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജർമിയാസ്. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫീസർ അജയകുമാറിനെ ആദരിച്ചു.
മോഹനൻ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് ആർ. അരുൺ രാജ്, ഡിസിസി ജനറൽ സെക്രട്ടറി ചക്കനാൽ സനൽകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മേച്ചേഴ്ത്ത് ഗിരീഷ്, ചവറ ഹരീഷ് കുമാർ, ബാബു ജി. പട്ടത്താനം, ഡിസിസി അംഗം ചവറ ഗോപകുമാർ, സുശീല, ചിത്രാലയം രാമചന്ദ്രൻ, ചവറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ,
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ കിഷോർ അമ്പലാക്കര, ജയപ്രകാശ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജസ്റ്റിൻ അംബ്രോസ്, റോസാനന്ദ്, കുറ്റിയിൽ നിസാം, മനോഹരൻ പിള്ള, അനൂപ് പട്ടത്താനം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ, ഷാജി എന്നിവർ പ്രസംഗിച്ചു.