ശ്രീനാരായണ ഗുരു - ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷം
1532565
Thursday, March 13, 2025 6:25 AM IST
ചാത്തന്നൂർ: എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു - ഗാന്ധിജി സമാഗമത്തിന്റെ ശതാബ്ദി വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു.
യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ അധ്യക്ഷനായിരുന്നു.
യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ. ചിത്രാംഗതൻ പ്രശാന്ത്. , വി. ആർ. ഗാന്ധി, വനിതാ സംഘം പ്രസിഡന്റ് ചിത്രമോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത് തുടങ്ങി യവർ പ്രസംഗിച്ചു.
യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ സ്വാഗതവും കൗൺസിലർ കെ. സുജയ് കുമാർ നന്ദിയും പറഞ്ഞു.